നീറ്റ് യു ജി സി കൗൺസിലിംഗ് മാറ്റിയെന്ന് പറയുന്നത് അടിസ്ഥാന രഹിതമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രാലയം. കൗൺസിലിംഗ് തീയതി മാറ്റിവെച്ചു എന്നുള്ള വാർത്തക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രാലയം രംഗത്തു എത്തിയത്, ഇനിയുമൊരു അറിയിപ്പുണ്ടാകുന്നതുവരെ കൗൺസിലിംഗ് നടത്തിലെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇന്നായിരുന്നു കൗൺസിലിംങ് നടത്തേണ്ട ദിവസം,
പുതുക്കിയ തീയതി സുപ്രീം കോടതി ഹിയറിംഗിന് ശേഷം പ്രഖ്യാപിക്കുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു. ഇതിനെ തള്ളിയാണ് ആരോഗ്യ മന്ത്രാലയം ഇപ്പോൾ രംഗത്തെത്തിയത്. കൗൺസിലിംഗ് ഇന്ന് തുടങ്ങുമെന്നത് വെറും അഭ്യൂഹം മാത്രമായിരുന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൂടതെ കൗൺസിലിംഗ് മാറ്റി എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.15 ശതമാനം അഖിലേന്ത്യാ ക്വാട്ടയ്ക്കുള്ള നീറ്റ് കൗൺസലിംഗ് നടത്തുന്നത് മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഇന്ത്യാ ഗവൺമെൻ്റ് എന്നിവർ ചേർന്നാണ്.
നീറ്റ് അഖിലേന്ത്യ കൗണ്സലിങ്ങിൽ പങ്കെടുക്കാൻ 50 % മാർക്ക് നേടിയ ജനറൽ വിഭാഗിയർക്ക് മാത്രമേ സാധിക്കൂ, ഈ പരീക്ഷ പാസായ വിദ്യാർത്ഥികൾ ആദ്യം കൗൺസിലിംഗിനായി രജിസ്റ്റർ ചെയ്യണം. അതിനു ശേഷം വിദ്യാർത്ഥി ഫീസ് അടച്ച ചോയ്‌സുകൾ പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്ത് അലോട്ട് ചെയ്ത ഇൻസ്റ്റിറ്റ്യൂട്ടിൽ റിപ്പോർട്ട് ചെയ്യണം
