News

ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീൻ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ സൈന്യം

ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീൻ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ സൈന്യം. ഹസൻ നസ്റുള്ള കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുല്ലയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ തലവനായ സഫീദ്ദീനെയാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി കണക്കാക്കിയിരുന്നത്.

ഈ മാസമാദ്യം ലബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെത്തുടർന്ന് സഫിയുദ്ദീനെ കാണാതായി. ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗം തലവൻ അലി ഹുസൈൻ ഹാസിമയ്‌ക്കൊപ്പമാണ് സഫിയുദ്ദീനും കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രസ്താവനയിൽ അറിയിച്ചു.

സഫീദിയോടൊപ്പം ഹിസ്ബുള്ളയുടെ കമാൻഡർമാരിൽ കുറച്ചുപേരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇസ്രയേലിന്റെ ഈ അവകാശവാദത്തിൽ ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല.

Most Popular

To Top