ആപ്പിൾ ഫോൺ യുസേഴ്‌സിന് എല്ലാം ഇപ്പോൾ പുതിയ ഒരു പണി കിട്ടിയിരിക്കുകയാണ്. ഐ ഫോൺ അപ്‌ഡേറ്റ് ചെയ്തു കഴിയുമ്പോൾ മൂന്നു വർഷങ്ങൾക്ക് മുൻപ് ഡിലീറ്റ് ചെയ്ത ചിത്രങ്ങൾ ഉൾപ്പെടെയാണ് തിരികെ വന്നുകൊണ്ടിരിക്കുന്നത്. ഫോണിൽ അടുത്തിടെ ഡിലീറ്റ് ചെയ്യുന്ന മീഡിയ ഫയൽസ് റീസെന്റലി ഡെലീറ്റഡ് എന്ന ഫോൾഡറിൽ കാണാറുണ്ട്. ഈ ഫൈൽസ് മുപ്പത് ദിവസത്തോളം ഫോണിൽ കാണുകയും പിന്നീട് സ്ഥിരമായി ഡിലീറ്റ് ആയി പോകുകയുമാണ് പതിവ്.
എന്നാല്‍ ഇപ്പോൾ ഫോൺ അപ്‌ഡേറ്റ് ചെയ്തു കഴിയുമ്പോൾ വർഷങ്ങള്‍ക്ക് മുൻപ് ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ ഉൾപ്പെടെ റീസെന്റ്‌ലി ഡെലീറ്റഡ് ഫോള്‍ഡറില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇത് കണ്ട ഉപഭോക്താക്കളെല്ലാം ആകെ അന്തം വിട്ടിരിക്കുകയാണ്. ഐഒഎസ് 17.5 അപ്‌ഡേറ്റിന് ശേഷമാണ് ഇത് കണ്ട് തുടങ്ങുന്നത്. ഇതോടെ നമ്മുടെ ചിത്രങ്ങള്‍ ആപ്പിള്‍ ഡിലീറ്റ് ചെയ്യുന്നില്ല എന്നും ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് മനസിലായി. ഇത് വലിയ സുരക്ഷാ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഐഒഎസ് 18 അപ്ഡേറ്റ് അടുത്തമാസം അവതരിപ്പിക്കാനിരിക്കെയാണ് 17.5 ന്റെ ഈ പ്രശ്നം. ഇത് ഫോണിന്റെ മാർക്കറ്റ് ഇടിയുന്നതിനു കാരണമാകുമോ എന്ന സംശയത്തിൽ ആണ് ഇപ്പോൾ കമ്പനിയും.
