News

വയനാട് ദുരന്തത്തിൽ മുന്നറിയിപ്പ് നൽകി സഭയെ തെറ്റിദ്ധരിപ്പിച്ചു; അമിത് ഷാ ക്കെതിരെ അവകാശ ലംഘന നോട്ടീസ് 

വയനാട്‌ ദുരന്തത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ക്കെതിരെ അവകാശ ലംഘന നോട്ടീസ്, വയനാട് ദുരന്തം സംബന്ധിച്ചു രാജ്യ സഭയിൽ നൽകിയ മറുപടിക്കാണ് ഇങ്ങനൊരു നോട്ടീസ്. മുന്നറിയിപ്പ് അനുസരിച്ചു സഭയെ തെറ്റിദ്ധരിപ്പിച്ചതിനാണ്, കോൺഗ്രസ് എം പി ജയറാം രമേശാണ് ഇങ്ങനൊരു നോട്ടീസ് നൽകിയത്. കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടും കേരള സർക്കാർ നടപടി സ്വീകരിച്ചില്ല എന്നാണ് സഭയെ തെറ്റിദ്ധരിപ്പിച്ചത് ,അതിനാലാണ് ഇങ്ങനൊരു നോട്ടീസ് എന്നും ജയറാം വ്യകതമാക്കിയിരുന്നു

ഈ ഉരുൾപൊട്ടലിനെ സംബന്ധിച്ചു കേന്ദ്രം കേരളത്തിന് മുന്നറിയിപ്പ് നൽകി എന്നാണ് അമിത് ഷാ വെളിപ്പെടുത്തിയത്, ഒരു തവണ അല്ല രണ്ടു തവണയാണ് കേരളത്തിന് മുന്നറിയിപ്പ് നൽകിയതെന്നും സഭയിൽ പറഞ്ഞു. ജൂലൈ 23 മുന്നറിയിപ്പ് നൽകുകയും കൂടാതെ അന്ന് തന്നെ എൻ ഡി ആർ എഫ് സംഘത്തെ ഈ മേഖലയിലേക്ക് അയച്ചിരുന്നു , എന്നാൽ അതൊന്നും ഏറ്റെടുക്കാതെ കാര്യങ്ങൾ താമസിച്ചതുകൊണ്ടാണ് ഇത്രയും ഭയാനകമായ ദുരന്തം ഉണ്ടായതെന്നും അമിത് ഷാ സഭയിൽ പറഞ്ഞു

Most Popular

To Top