ഇടുക്കി ജില്ലയിൽ രഹസ്യമായി വന വിസ്തൃതി വർദ്ധിപ്പിച്ചതിൽ വെട്ടിലായി സർക്കാരും, ജനങ്ങളും, ജനവാസ മേഖലയുടെ അടുത്തുകിടക്കുന്ന വനഭൂമികൾ അടക്കമാണ് പുതിയ റിസർവ് വനങ്ങളാക്കിയിരിക്കുന്നത്. എൽ ഡി എഫ് പത്രികക്കെതിരെ വിരുദ്ധമായാണ് വനം വകുപ്പ് മന്ത്രിഎം കെ ശശീന്ദ്രന്റെ ഈ നീക്കം.കഴിഞ്ഞ ദിവസം നിയമ സഭയിൽ വനം വിസ്തൃതി വർധിപ്പിച്ചതിന്റെ കണക്കുകൾ വ്യക്തമാക്കിമന്ത്രിയുടെ രംഗത്തു എത്തിയതോടെയാണ് ഈ രഹസ്യം പരസ്യമായത്
നിയമസഭയില്‍ എംഎം മണി എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ജില്ലയില്‍ നാല് പുതിയ റിസര്‍വ് വനങ്ങള്‍ പ്രഖ്യാപിച്ചതായി മന്ത്രി ശശീന്ദ്രന്‍ അറിയിച്ചത്, പമ്പയിൽ നിന്നും ശബരിമല സന്നിധാനത്തേക്ക് നിർമ്മിക്കുന്ന 2.9 കിലോമീറ്റര്‍ നീളമുള്ള റോപ്വേക്ക് വേണ്ടി വനം വകുപ്പ് വിട്ടുനല്‍കുന്ന ഭൂമി ക്ക് പകരമായി ചിന്നക്കനാലിൽ 4.53 ഹെക്ടര്‍ റവന്യു ഭൂമി ഏറ്റെടുക്കാൻ ശ്രമം നടക്കുന്നുണ്ട്
ഇതിനെതിരെകർഷക സംഘടനകൾ രംഗത്തു എത്തിയിട്ടുണ്ട്. 1961ലെ കേരള വനനിയമം സെക്ഷന്‍ 4 പ്രകാരമാണ് പുതിയ റിസര്‍വ് വനങ്ങള്‍ നിലവില്‍ വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള സദസ്സ് ജില്ലയില്‍ എത്തുന്നതിന് ഏതാനും ദിവസം മുന്‍പ് ചിന്നക്കനാല്‍ റിസര്‍വ് വനത്തിന്റെ വിജ്ഞാപനം മരവിപ്പിച്ചതായി വനം വകുപ്പ് വ്യക്തമാക്കിയിരുന്നു
ദേശീയ പാത 85 ന്റെ നിർമ്മാണത്തിനായി വനം വകുപ്പ് വിട്ടുനൽകിയ ഭൂമിക്ക് പകരമായി റവന്യു വകുപ്പ് നൽകിയ ഭൂമിയാണിത്., ഈ ഭൂമി ജനവാസന മേഖലയോടു ചേർന്ന് കിടക്കുന്നതാണെന്നു നാട്ടുകാർ പറയുന്നു, ഈ രണ്ടു റിസർവ് വനങ്ങൾ കൂടാതെ റവന്യു വകുപ്പ് അറിയാതെ ചിന്നക്കനാലിൽ മറ്റൊരു റിസര്‍വ് വനത്തിനു വേണ്ടിയും, വനംവകുപ്പ് നീക്കമാരംഭിച്ചു എന്നതാണ് പുതിയ വിവരം.