ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള മുതിർന്ന കമാൻഡർ ഇബ്രാഹിം മുഹമ്മദ് ഖുബൈസി കൊല്ലപ്പെട്ടുവെന്ന് ഹിസ്ബുള്ള സ്ഥിരീകരിച്ചു. ടെലിഗ്രാമിലൂടെ ബുധനാഴ്ച രാവിലെയായിരുന്നു അറിയിപ്പ്.
ഹിസ്ബുള്ള ഭീകരസംഘടനയിലെ മിസൈൽ റോക്കറ്റ് നെറ്റ്‌വർക്ക് കമാൻഡറാണ് ഇബ്രാഹിം മുഹമ്മദ്. ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡറായ അലി കരാക്കെ ലക്ഷ്യമിട്ടാണ് ഈ ആക്രമണം നടന്നതെന്നാണ് ഹിസ്ബുള്ള പറയുന്നത്. അലിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും ഇവർ പറയുന്നു. അലി കൊല്ലപ്പെട്ടു എന്നതരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും ഇവർ പറയുന്നു.
ഇതുവരെ 569 പേർ ആക്രമണങ്ങളിൽ മരിക്കുകയും 1835 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ബെയ്റൂത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി വിവിധ രാജ്യങ്ങൾ.
