News

സംസ്ഥാനത്ത് ശക്തമായ മഴ തുടരും! രണ്ട്  ജില്ലകളിൽ ഓറഞ്ച് അലർട്ട് 

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, വടക്കൻ കേരളത്തിലും, മധ്യ കേരളത്തിലും ,മലയോര മേഖലകളിലും മഴ കനക്കാൻ  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ണൂർ ,കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്,

നാളെ 9 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്, തെക്കൻ കേരള തീരത്ത് കാലവർഷ കാറ്റിന്റെ വേഗത മണിക്കൂറിൽ പരമാവധി 60 മുതൽ 65 കിലോമീറ്റർ വരെ ശക്തിയാർജിച്ചിട്ടുണ്ട്, മ ഴക്കൊപ്പം ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ അറിയിപ്പ് നൽകി

Most Popular

To Top