Film news

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, നടന്‍ സിദ്ദിഖിനെതിരെ ലുക്കൗട്ട് നോട്ടീസ്, സിദ്ദിഖ് ഒളിവില്‍

നടിയുടെ ബലാത്സം​ഗ പരാതിയില്‍ സിദ്ദിഖിന് കോടതിയില്‍ നിന്ന് തിരിച്ചടി. സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പ്രത്യേക അന്വേഷണ സംഘം ഉടന്‍ കൊച്ചിയിലേക്ക് തിരിക്കും. അതേസമയം സിദ്ദിഖ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി.

ഇന്നലെ രാത്രി വരെ സിദ്ദിഖുമായി ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഹർജി തള്ളിയതോടെ സിദ്ദിഖിനെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല. നിള തീയേറ്ററില്‍ സിനിമാ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി, ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി.

Most Popular

To Top