ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ ഒരു കര്‍ഷക കുടുംബമാണ് ഇപ്പോള്‍ സംസാരവിഷയം. 12 വര്‍ഷമായി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വാഗണ്‍ ആര്‍ കാറിനെ വിറ്റൊഴിയുന്നതിന് പകരം ആചാരമര്യാദകളോടെ സംസ്‌കരിച്ചാണ് കുടുംബം വാര്‍ത്തകളില്‍ നിറഞ്ഞത്. നാല് ലക്ഷം രൂപ ചെലവിട്ടാണ് കാറിന്‍റെ സമാധി നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. കാറിന്‍റെ സംസ്കാരച്ചടങ്ങുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ആത്മീയ ഗുരുക്കള്‍ അടക്കം 1500ഓളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. തങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവന്ന കാറിനെ ഒഴിവാക്കുന്നതിന് പകരം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സംസ്‌കരിക്കാന്‍ വ്യവസായിയായ സഞ്ജയ് പൊളറയും കുടുംബവും തീരുമാനിക്കുകയായിരുന്നു. കൃഷിയിടത്തിലെ 15 അടി താഴ്ചയിലാണ് കാറിനെ സംസ്‌കരിച്ചത്. കാറിനു മുകളിൽ നിരവധി പൂക്കൾ വച്ച് അലങ്കരിച്ചിരുന്നു. വീട്ടിൽ നിന്നും സംസ്കാരം നടത്തുന്ന സ്ഥലത്തേക്ക് ഓടിച്ചു കൊണ്ടു വന്ന കാറിന് വീട്ടുകാർ വിട പറയുന്നതും വിഡിയോയിലുണ്ട്. പിന്നീട് പച്ച നിറമുള്ള തുണിയിൽ പൊതിഞ്ഞതിനു ശേഷം പൂജ നടത്തിയതിു ശേഷമാണ് കാർ കുഴിച്ചു മൂടിയത്.
