തൃശ്ശൂര്‍: സ്വർണക്കടകളിൽ ജി എസ് ടി റെയ്ഡ്, കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. തൃശ്ശൂരിലെ സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന തുടരുന്നു.
ഇതുവരെ കണക്കിൽപെടാത്ത 104 കിലോ സ്വർണം കണ്ടെത്തിയെന്നാണ് വിവരം. അഞ്ച് കൊല്ലത്തെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. GST വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡില്‍ എഴുന്നൂറോളം ഉദ്യോഗസ്ഥരാണുള്ളത്. ജിഎസ്ടി സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. പ്രതിമാസം 10 കോടി വിറ്റുവരവുള്ള സ്ഥാപനം 2 കോടി മാത്രമാണ് കണക്കിൽ കാണിച്ചത്. വിശദ പരിശോധനയ്ക്ക് പ്രത്യേക സംഘം തയ്യാറെടുക്കുകയാണ്.
