നടി നിമിഷ സജയനെതിരെ എത്തുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ചെത്തുകയാണ് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ്, അന്നവർ അങ്ങനെ പറഞ്ഞതിലും, ഇന്നവർക്കെതിരെ എത്തുന്ന സൈബറാക്രമണത്തിലും വിഷമം മാത്രമേയുള്ളൂ, ഗോകുൽ പറയുന്നു, അവർ അന്നത് പറഞ്ഞിട്ട് ഇത്രയും വര്ഷമായില്ലേ എന്നാണ് നടൻ ചോദിക്കുന്നത്
ഒരു സഹപ്രവര്‍ത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ ,താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നോ ഉള്ള ഒരു ചിന്ത അവർക്ക് അന്നുണ്ടായി കാണില്ല, എന്നാൽ ഇന്നത് അവർക്ക് തിരിച്ചടിയായി എത്തുന്നതിൽ വിഷമമേ ഉള്ളൂ ഗോകുൽ പറയുന്നു












