തിരുവനന്തപുരം: ഗവർണർക്കെതിരെ പ്രതിഷേധം നടത്തിയ നാലു എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍വിട്ടു. കേരള സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇന്നലെ എസ് എഫ് ഐ പ്രതിഷേധം നടത്തിയിരുന്നു. സംസ്കൃത ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സെമിനാർ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ഗവർണർ.
സെമിനാറിനിടെ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ നാലു എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആദര്‍ശ്, അവിനാശ്, ജയകൃഷ്ണന്, അനന്തു എന്നിവരെയാണ് രാത്രി വൈകി പോലീസ് അറസ്റ്റുചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് അനുശ്രീ, നേതാക്കളായ അഫ്സല്, സിജോ, ആദര്‍ശ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നൂറു പേര്‍ക്കെതിരേയുമാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിട്ടുള്ളത്. വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടാണ് ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായത്.
