Politics

ബിജെപി വിട്ട് വയനാട് മുന്‍ ജില്ലാ പ്രസിഡന്റ് കെ.പി.മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബിജെപി വിട്ട് വയനാട് മുന്‍ ജില്ലാ പ്രസിഡന്റ് കെ.പി.മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ അംഗത്വ രശീതി കൈമാറി.

കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടി ആയതുകൊണ്ടും ദേശീയതയ്‌ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതുകൊണ്ടുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും, ഒരു ദിവസം കൊണ്ട് എടുത്ത തീരുമാനത്തിലല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും കുറച്ചുനാളുകളായി ഇത് സംബന്ധിച്ച് ആലോചനയിലായിരുന്നുവെന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം മധു പ്രതികരിച്ചു.

Most Popular

To Top