News

സന്ദീപ് വാര്യർക്കെതിരെ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം

സന്ദീപ് വാര്യർക്കെതിരെ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. സന്ദീപ് വാര്യർക്കു രാഷ്ട്രീയത്തിലെ ഉയർന്ന സ്ഥാനങ്ങളിലേക്ക് വലിയ ആഗ്രഹമുണ്ടെന്നും, അദ്ദേഹത്തിന്റെ തുറന്ന നിലപാടുകൾക്ക് പിന്നിൽ സീറ്റ് നഷ്ടപ്പെട്ടതിന്റെ വിഷമം ആകാമെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

സീറ്റ് ലഭിക്കാത്തതിലെ നിരാശയാണ് സന്ദീപിന്റെ പ്രതികരണങ്ങളിൽ കാണുന്നതെന്നും, എങ്കിലും സന്ദീപ് ബിജെപി വിടില്ലെന്ന് വിശ്വസിക്കുന്നതായും അൽഫോൺസ് കൂട്ടിച്ചേർത്തു. ബിജെപി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യറെ അനുനയിപ്പിക്കാൻ ആർഎസ്എസിന്റെ ശ്രമം തുടരുകയാണ്.

Most Popular

To Top