സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് പാർട്ടിവിട്ടു. വാർത്താ സമ്മേളനത്തിലാണ് പാർട്ടിവിടുന്ന കാര്യം ഷാനിബ് വ്യക്തമാക്കിയത്. പാലക്കാട് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ പേരിൽ എതിരഭിപ്രായമുണ്ടെന്ന് പറഞ്ഞാണ് എ.കെ. ഷാനിബ് പാർട്ടി വിടുന്നു എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്.
കോൺഗ്രസ് നേതാക്കൾ ഇങ്ങനെ പോകുകയാണെങ്കിൽ പാർട്ടിയുടെ അവസ്ഥ പരിതാപകരമാകുമെന്നും. 15-ാം മത്തെ വയസ് മുതൽ താൻ കെഎസ് യു പ്രവർത്തകനാണ്. ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണിതെന്നും ഷാനിബ് പറഞ്ഞു.
