‘ഇൻഡിഗോ’ ആയുള്ള പിണക്കം മറന്ന് യെച്ചൂരിയെ അവസാനമായി കാണാൻ ഡൽഹിയിലേക്ക് പറന്ന് ഇ പി ജയരാജൻ. രണ്ട് വർഷമായി നീണ്ടുനിന്ന ഇൻഡിഗോ ബഹിഷ്കരണമാണ് യച്ചൂരിയ്ക്കായി അവസാനിപ്പിച്ചത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ അവസാനമായി കാണാനായി ഡൽഹിയിലേക്ക് പോകാൻ വേണ്ടിയാണ് അദ്ദേഹം ഇൻഡിഗോയിൽ കയറിയത്.
2022 ജൂലായ് 13നായിരുന്നു ബഹിഷ്ക്കരണത്തിന് കാരണമായ സംഭവം അരങ്ങേറിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. ഇത് ഇപി ജയരാജൻ തടയാൻ ശ്രമിച്ചതും വിവാദമായിരുന്നു. വിമാനത്താവളത്തിൽ വെച്ചുള്ള പ്രതിഷേധത്തിന് ഇൻഡിഗോ വിലക്കേർപ്പെടുത്തിയിരുന്നു. യൂത്ത് കോൺഗ്രസിന് രണ്ടാഴ്ച്ച വിലക്കും ഇപി ജയരാജന് ഒരാഴ്ച്ചത്തെ വിലക്കും. ഈ വിലക്കിൽ പ്രതിഷേധിച്ചാണ് താനിനി ഇൻഡിഗോയിൽ കയറില്ലെന്ന് ഇപി പ്രഖ്യാപിച്ചത്.
ബഹിഷ്ക്കരണവുമായി ബന്ധപ്പെട്ട് ഇപി ജയരാജൻ അന്ന് പറഞ്ഞത് ഇങ്ങനെയാണ്; ‘ഏറ്റവും കൂടുതൽ ഇൻഡിഗോയിൽ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത് താനും ഭാര്യയുമായിരിക്കും. വൃത്തികെട്ട കമ്പനിയാണിത്. തെറ്റു ചെയ്തവർക്ക് നേരെ നടപടിയെടുക്കാനല്ല താൽപ്പര്യം കാണിച്ചത്. അതുകൊണ്ട് തന്നെ ഈ കമ്പനിയുടെ വിമാനത്തിൽ താൻ കയറില്ല.
