കാട്ടാക്കട സി പി എം ഏരിയ കമ്മറ്റി ഓഫിസ് ആക്രമിച്ച സംഭവത്തിൽ 5 എസ് ഡി പി ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ ഈ സംഘർഷത്തിൽ 2 സി പി എം പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞഒരു ദിവസം മുൻപ് രാത്രി 9 .30 യോടെയായിരുന്നു സംഭവം. പോലീസ് അവിടുത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഈ സംഘർഷത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണോ എന്നതിൽ വ്യക്തതയില്ല, വർഗീയ താൽപര്യമാണ് ആക്രമണത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. വടിവാൾ ഭീഷണി ഉണ്ടായെന്നും സി പി എം ആരോപിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഓഫീസിൽ സന്ദർശനം നടത്തി മന്ത്രി ശിവൻകുട്ടി.എന്നാൽ, സംഭവത്തിൽ തങ്ങൾക്കു പങ്കില്ലെന്നും ഏതെങ്കിലും പ്രവർത്തകർ ഉൾപെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും എസ് ഡി പി ഐ വ്യക്തമാക്കി












