Health

ഫാംഫെഡ്: ഇനിമുതൽ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭിക്കാൻ ഒരുങ്ങുന്നു

മായം കലരാത്ത ഉല്പന്നങ്ങൾ ലഭിക്കുക എന്നത് ഓരോ ഉപഭോക്താക്കളുടെയും അവകാശവും നീതിയുമാണ്. എന്നാൽ ഈ കാലത്ത് അത്തരത്തിൽ മായം കലരാത്ത ഉൽപ്പന്നങ്ങൾ ലഭിക്കുന്നത് വളരെ വിരളമാണ്. എന്നാൽ ഇതിനു ഒരു മാറ്റം എന്നാൽ ലക്ഷ്യത്തോടെ കലർപ്പില്ലാത്ത ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഫാംഫെഡ്. ഇന്ന് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഒരു സഹകരണ സംരംഭമാണ് സതേൺ ഗ്രീൻ ഫാർമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാൻഡായ ഫാംഫെഡ്.

മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് (2002, സെൻട്രൽ റജിസ്ട്രാർ)ന്റെ അംഗീകാരത്തോടുകൂടി, കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ കേരളത്തിലും തമിഴ്നാട്ടിലുമായി 2008 മുതലാണ് ഫാംഫെഡ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ മൾട്ടി സ്റ്റേറ്റ് കാർഷിക സൊസൈറ്റി എന്ന സവിശേഷതയുള്ള ഈ സഹകരണ സംരംഭം, കാലങ്ങളായി ഗുണമേന്മയും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കുകയാണ്.

ഫാംഫെഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഊർജസ്വലരായ കർഷകർക്ക് പരമാവധി സഹായം എത്തിക്കുക എന്നതാണ് സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലക്ഷ്യം വയ്ക്കുന്നത്. ഇത് മൂലം ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുവാൻ ഫാംഫെഡ് എപ്പോഴും ശ്രദ്ധിക്കുന്നുണ്ട് എന്നും സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രാജേഷ് ചന്ദ്രശേഖരൻ പിള്ള പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top