News

ഇൻസ്റ്റയില്‍ വ്യാജ പ്രൊഫൈൽ, പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണി, പ്രതി അറസ്റ്റിൽ

സമൂഹമാധ്യമത്തിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ
പ്രതി അറസ്റ്റിൽ. കോഴിക്കോട് രാമനാട്ടുകര സ്വദേശി ഷെമീർ അലിയാണ് അറസ്റ്റിലായത്.

വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ഷെമീർ അലി ഇൻസ്റ്റഗ്രാമിൽ സഞ്ജു എന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് പെൺകുട്ടികളെ വലയിലാക്കിയിരുന്നതെന്നാണ് വിവരം. ഇയാൾ ഇത്തരത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 30 ഓളം പെൺകുട്ടികളുടെ ഫോട്ടോ കൈക്കലാക്കിയതായും പോലീസ് സംശയിക്കുന്നു.

അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർഥിനിയുടെ പരാതിയിലാണ് കേസെടുത്തത്. ഇയാൾ ഭീഷണിപ്പെടുത്തിയതോടെ വിദ്യാർഥിനി ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

Most Popular

To Top