ആവേശമാണ് ഫഹദ് ഫാസിലിന്റേതായി ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമ. ചിത്രം വലിയ രീതിയിൽ തന്നെ തിയേറ്ററിൽ വിജയം നേടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച രംഗൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഒരു രക്ഷയും ഇല്ലാത്ത എനർജിയാണ് ചിത്രത്തിൽ ഫഹദിന്റേത് എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ ഫഹദ് പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഫഹദിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ ആദ്യ ചിത്രം സംവിധാനം ചെയ്തത് എന്റെ വാപ്പ തന്നെ ആയിരുന്നു.
എന്നാൽ ആ ചിത്രം പരാജയം ആയിരുന്നു. എന്നാൽ എന്റെ വാപ്പയുടെ തീരുമാനവും സെലക്ഷനും തെറ്റിയില്ല എന്ന് എന്നിക്ക് തെളിയിക്കണമായിരുന്നു. ആ ഒരു ലക്‌ഷ്യം എപ്പോഴും എന്റെ ഉപബോധ മനസ്സിൽ കിടപ്പുണ്ടായിരുന്നു. ചിലപ്പോൾ അത് ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ കയറി കൂടിയതാകും. ഒരുപാട് നല്ല കഴിവുള്ള ആളുകളെ സിനിമയിലേക്ക് കൊണ്ട് വന്നിട്ടുള്ള ആളാണ് എന്റെ വാപ്പ. അവർ എല്ലാവരും ഇപ്പോഴും മലയാള സിനിമയിൽ സജീവമായി തന്നെ തുടരുന്നുണ്ട്.
അങ്ങനെ ഒരു ആൾക്ക് സ്വന്തം മകന്റെ കാര്യത്തിൽ മാത്രം തെറ്റ് പറ്റിയെന്നു മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കരുത് എന്നുണ്ടായിരുന്നു എനിക്ക്. എന്റെ മനസ്സിൽ ഒരു നടന്റെ റിഥം ഉണ്ടെന്നു ആദ്യം തിരിച്ചറിഞ്ഞത് വാപ്പയാണ്. ആദ്യ സിനിമ പരാജയപ്പെട്ടപ്പോൾ ഞാൻ അമേരിക്കയിൽ പോയി. അവിടെ എട്ട് വര്ഷം താമസിച്ചു. എന്നാൽ ഞാൻ സിനിമയിലേക്ക് തിരിച്ച് വരുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. നാട്ടിലേക്ക് തിരിച്ച് വന്നപ്പോൾ ചെയ്യാൻ ഒരു ജോലി വേണമല്ലോ. അങ്ങനെയാണ് വീണ്ടും സിനിമയിലേക്ക് വന്നത്.
