News

അതൃപ്തി തുടര്‍ന്ന് ഇ.പി, അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കും

അതൃപ്തി തുടര്‍ന്ന് ഇ.പി, അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കും. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ പാർട്ടി പരിപാടികളിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുകയാണ് ഇ.പി.

തിങ്കളാഴ്ച നടക്കുന്ന അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ ചടങ്ങിലും പങ്കെടുക്കാതെ പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തി തുടര്‍ന്ന് ഇ.പി ജയരാജന്‍. പയ്യാമ്പലത്തെ പരിപാടിയില്‍ എത്തുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു. എന്നാല്‍ അന്തരിച്ച മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറിനെ കണ്ട വിഷയത്തിലാണ് ഇ.പിക്ക് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെട്ടത്.

Most Popular

To Top