ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വെടിവയ്പ്പ് നടന്നു. നെഹാമ പ്രദേശത്ത് ഒരു ഭീകര ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
രാവിലെ മുതൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇരുവശത്തും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മെയ് ഏഴിന് ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു.
