News

എക്സില്‍ 100 മില്യണ്‍ ഫോളോ‌വേഴ്സുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി; അഭിനന്ദിച്ച് ഇലോൺ മസ്ക്

സമൂഹമാധ്യമമായ എക്സില്‍ 100 മില്യണ്‍ ഫോളേവേഴ്സ് എന്ന നേട്ടം കൈവരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനമറിയിച്ച് എക്സ് മേധാവിയും ടെസ്​ല സ്ഥാപകനുമായ ഇലോണ്‍ മസ്ക്. ‘‘ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോക നേതാവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ’’ എന്നാണ് ഇലോൺ മസ്‌ക് എക്‌സിൽ കുറിച്ചത്.

മുൻ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ് നരേന്ദ്ര മോദി. ജൂലൈ 14നാണ് എക്സില്‍ 100 മില്യണ്‍ ഫോളേവേഴ്സിനെ സ്വന്തമാക്കിയിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത മോദി പങ്കുവച്ചത്.

Most Popular

To Top