ജമ്മു കശ്മീരിലെ കാർഗിലിൽ ഭൂചലനം. ഇന്ന് രാവിലെ 7.22 ന് ആണ് അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കാർഗിലിൽ നിന്ന് ഏകദേശം 346 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറ് അകലെ 160 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സിസ്‌മോളജി അറിയിച്ചു.
മിതമായ തോതിൽ ഭൂചലനം അനുഭവപ്പെട്ടെങ്കിലും പ്രകമ്പനം നിമിഷങ്ങളോളം നീണ്ടുനിന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് പ്രദേശവാസികളിൽ നേരിയ പരിഭ്രാന്തി സൃഷ്ടിച്ചു.












