തന്നിൽ ബാലത്സംഗാരോപണം നടത്തിയത് മുട്ടിൽ മരംമുറി കേസിന്റെ പക പോക്കെന്ന് ഡി വൈ എസ് പി ബെന്നി ആരോപിക്കുന്നു. 2021 ൽ സുൽത്താൻബത്തേരി ഡി വൈ എസ് പി ആയിരിക്കെ മുട്ടിൽ മരം മുറി കേസിന്റെ അന്വേഷണം നടത്തിയതിന്റെ ഭാഗമായുള്ള പക പോക്കൽ ആണെന്ന് ഡി വൈ എസ് പി ബെന്നി ആരോപിച്ചു, തനിക്കെതിരെ ഒരു വാർത്ത ചാനൽ തുടർച്ചയായി വ്യാജ വാർത്ത നൽകുന്നു എന്ന് ബെന്നി പറയുന്നു.
പൊന്നാനിയിൽ സ്വത്ത് തർക്കം സംബന്ധിച്ച കേസിൽ പരാതിയുമായി പോയ തന്നെ ബെന്നി അടക്കുമുള്ള പോലീസുകാർ ലൈംഗികമായി ഉപദ്രവിച്ചു എന്ന വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് ഡി വൈ എസ് പി ബെന്നി ഇങ്ങനൊരു ആരോപണം ഉയർത്തിയിരിക്കുന്നത്.
താൻ മുട്ടിൽ മരം കേസ് മുറിയുടെ അന്വേഷണവുമായി പോയതുമുതൽ ഒരു വാർത്തചാനൽ ഉൾപെടെ തന്നെ തേജോവധം ചെയ്യുന്നുണ്ട്, താൻ ഈ ഗൂഢാലോചനക്കെതിരെ അന്വേഷണം നടത്തുമെന്നും, ഇതിന്റെ പേരിൽ അന്വേഷണം ആവശ്യപ്പെട്ട് ഡി ജി പി ക്ക് പരാതി നൽകുമെന്നും ബെന്നി പറയുന്നു.
