News

ഡിവൈഎഫ്‌ഐ മുൻ മഞ്ഞളൂർ മേഖലാ സെക്രട്ടറി എം. ലെനിൻ ബിജെപിയിലേക്ക്

ഡിവൈഎഫ്‌ഐ മുൻ മഞ്ഞളൂർ മേഖലാ സെക്രട്ടറി എം. ലെനിൻ ബിജെപിയിലേക്ക്. ബിജെപി ജില്ലാ ഓഫീസിൽ എത്തിയാണ് അംഗത്വം സ്വീകരിക്കുന്നത്. പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയാണ് പാര്‍ട്ടിവിടാന്‍ കാരണമെന്ന് ലെനിന്‍ പറയുന്നു.

മഞ്ഞളൂര്‍ മേഖലാ സെക്രട്ടറിയായിരുന്നു. എസ്എഫ്‌ഐ കുഴല്‍മന്ദം ഏരിയാ സെക്രട്ടറി, പാലക്കാട് ജില്ലാ കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ കുഴല്‍മന്ദം ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Most Popular

To Top