ഓംപ്രകാശിനെതിരായ ലഹരിക്കേസിൽ പ്രയാഗാ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചെന്ന് റിപ്പോര്‍ട്ട്. ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിൽ സിനിമാതാരങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
കഴിഞ്ഞ ദിവസം ലഹരിവസ്തുക്കൾ കൈവശംവച്ചതിന് ഓംപ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും ആഡംബര ഹോട്ടലില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. 20-ഓളം കേസുകളിൽ പ്രതിയാണ് ഇവർ. പരിശോധനയിൽ ഷിഹാസിന്റെ മുറിയിൽനിന്നും രാസലഹരിയും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു.
ഈ സംഭവത്തിലെ അന്വേഷണം പുരോഗമിക്കവേയാണ് സിനിമാ താരങ്ങൾ ഇവരെ കാണാനെത്തിയ വിവരം പുറത്തുവന്നത്. ലഹരി ഇടപാടിന്‍റെ ഭാഗമായാണോ താരങ്ങള്‍ എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്.
