News

റഷ്യയിൽ ഡ്രോൺ ആക്രമണം, പിന്നിൽ യുക്രൈനെന്ന് റഷ്യ

റഷ്യയിൽ ഡ്രോൺ ആക്രമണം. എട്ടോളം ഡ്രോണുകളാണ് ആക്രമണം നടത്തിയത്. റഷ്യയിലെ കസാനിൽ ഉയരംകൂടിയ കെട്ടിടങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ആക്രമണത്തിൽ വൻ നാശനഷ്ടം ഉണ്ടാകുമെന്നാണ് വിവരം. എന്നാൽ, തങ്ങൾ ഒരു ഡ്രോൺ നശിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു.

അതേസമയം കെട്ടിടങ്ങളിൽനിന്ന് ആളുകളെ കസാൻ അധികൃതർ സുരക്ഷിത ഇടങ്ങളിലേയ്ക് മാറ്റി. യുക്രെയ്ൻ ആണ് ഡ്രോൺ ആക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചു. മോസ്കോയിൽ നിന്ന് 800 കിലോമീറ്റർ അകലെയാണ് കസാൻ. വെള്ളിയാഴ്ച റഷ്യ ക‌യ്‌വിൽ ഡ്രോൺ ആക്രമണം നടത്തിയിരുന്നു.

Most Popular

To Top