News

പന്തിരാങ്കാവ് ഗാർഹിക പീഡന കേസ്: രാഹുലിന്റെ മാതാവിന്റെയും സഹോദരിയുടെയും അറസ്റ്റ് രേഖപ്പെടുത്തി 

Pantheerankavu case

പന്തിരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുൽ പി ഗോപാലിന്റെ മാതാവിനെയും സഹോദരിയേയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഒന്നാംപ്രതി രാഹുലിന്റെ മാതാവ് ഉഷാകുമാരിക്കും സഹോദരി കാർത്തികയ്ക്കും പൊലീസ് നോട്ടീസ് നൽകിയിരുന്നു.

എന്നാൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഇരുവരും  ഹാജരായില്ല. കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടുകയും ചെയ്തു. തുടർന്നാണ് ഇന്നലെ അന്വേഷണസംഘത്തിന് മുന്നിൽ എത്തിയത്. ഉഷാകുമാരിയും കാർത്തികയും ഇവർക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു. ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തി കോടതി നിർദേശപ്രകാരം ജാമ്യത്തിൽ വിടുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top