സി.പി.എം. നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്നതിനെച്ചൊല്ലി മക്കൾക്കിടയിൽ ഉണ്ടായ തർക്കം, മകള്‍ ആശ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. മൃതദേഹം നിലവില്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റേണ്ടെന്നും തത്ക്കാലം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നുമാണ് കോടതി ഉത്തരവ്.
മെഡിക്കല്‍ കോളജിന് വിട്ടുനല്‍കരുതെന്നും പള്ളിയില്‍ അടക്കം ചെയ്യണമെന്നും ചൂണ്ടിക്കാട്ടിയാണ് ആശ ഹര്‍ജി സമര്‍പ്പിച്ചത്. തന്റെ പിതാവ് ജീവിച്ചിരുന്നപ്പോള്‍ മൃതദേഹം കൈമാറുന്ന കാര്യം എവിടെയും പറഞ്ഞിട്ടില്ലെന്നായിരുന്നു ആശയുടെ വാദം എന്നാൽ, ലോറൻസിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളേജിന് നൽകുന്നതെന്ന് മകൻ അഡ്വ. എം.എൽ. സജീവൻ പറഞ്ഞു.
ജീവിച്ചിരുന്നപ്പോൾ ലോറൻസിന്റെ എല്ലാ കാര്യങ്ങളും പാർട്ടി നോക്കി, മരണശേഷമുള്ള കാര്യങ്ങൾ കുടുംബം തീരുമാനിക്കട്ടെയെന്നും സി.എൻ. മോഹനൻ പറഞ്ഞു.
