സംവിധായകനും , ചലച്ചിത്ര അക്കാദമി അദ്യക്ഷനുമായ രഞ്ജിത്ത് അപമര്യാദയായി പെരുമാറി എന്ന് ബംഗാളി നടി ശ്രീലേഖ മിത്ര പറയുന്നു, പാലേരി മാണിക്യം എന്ന ചിത്രത്തിന് വേണ്ടി തന്നെ അഭിനയിക്കാൻ വിളിക്കുകയും, തന്നോട് മോശമായി പെരുമാറുകയും ചെയ്യ്തു എന്നാണ് നടി ശ്രീലേഖ മിത്ര പറയുന്നത്, തന്നോട് ലെെംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.
ആദ്യം അയാള്‍ വളകളില്‍ തൊടാന്‍ തുടങ്ങി. ഇത്തരം വളകള്‍ കണ്ടിട്ടില്ലാത്തതു കൊണ്ടാണെന്ന് ഞാൻ ആദ്യം കരുതി. കഴുത്തിനരികിലേക്ക് സ്പര്‍ശനം നീണ്ടപ്പോള്‍ പെട്ടന്നു താൻ ആ മുറിയിൽ നിന്നും മാറി, പേടിച്ചാണ് താൻ ആ മുറിയിൽ നിന്നും ഇറങ്ങിപ്പോയത്. എനിക്കറിയാത്ത ആളുകളും സ്ഥലവുമായിരുന്നു അത്. ആരെങ്കിലും എൻ്റെ റൂമിലേയ്ക്ക് രാത്രി കടന്നുവരുമോയെന്ന ഭയമുണ്ടായിരുന്നു.
താൻ ഇത് പുറത്തു പറയാഞ്ഞതും, നിയമപരമായി മുൻപോട്ട് പോകാഞ്ഞതും ഇങ്ങനെ ഉണ്ടെന്ന് പറഞ്ഞാൽ ഒരു കാര്യവും പ്രത്യേകിച്ചു ഉണ്ടാകില്ല എന്നറിഞ്ഞു കൊണ്ടാണ്. നടി പറയുന്നു, എന്നാൽ നടി അന്നേ ഈ കാര്യം തന്നോട് പറഞ്ഞെന്ന് സംവിധായകൻ ജോഷി ജോസഫ് പറയുന്നു.












