ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന് ഇതുവരെയും കണ്ടെത്തിയിട്ടില്ല, എന്നാൽ ഇപ്പോൾ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്തു നിന്നും മാറി ജീർണിച്ച ഒരു മൃതുദേഹം കണ്ടെത്തിയതായി പറയപ്പെടുന്നു, മുൻപ് ഈ പ്രദേശത്തു നിന്നും ഒരു മൽസ്യത്തൊഴിലാളിയെ കാണാതായിട്ടുണ്ടന്നു റിപ്പോർട്ട് ഉണ്ടായിരുന്നു, അതുകൊണ്ടു തന്നെ ഈ മൃതുദേഹം മലയാളിയായ അർജുന്റെ ആണോ എന്നൊരു വ്യക്തതയുമില്ല
അതേസമയം, മൃതുദേഹത്തിന്റെ ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കടൽതീരത്തോട് ചേർന്നാണ്ഈ മൃതദേഹം കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം, മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ഈശ്വർ മൽപെ സ്ഥലത്തില്ല. അകനാശിനി ബാഢ എന്ന സ്ഥലത്താണ് മൃതദേഹമുള്ളത്. കടലിൽ ഒഴുകി നടക്കുന്ന ജീർണ്ണിച്ച നിലയിലായിരുന്നു മൃതദേഹം.
എന്നാൽ മൃതദേഹത്തിന് അത്രയധികം പഴക്കമില്ലെന്നാണ് പ്രാഥമിക വിവരം. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഈശ്വർ മൽപെ സ്ഥലത്തേക്ക് പോകാനൊരുങ്ങുകയാണ്, ഡിഎൻഎ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അർജുന്റെ കുടുംബം രംഗത്തെത്തി. നേരത്തെ, അർജുൻ്റെ സഹോദരൻ്റെ ഡിഎൻഎ ജില്ലാഭരണകൂടത്തിൻ്റെ കൈവശം വെച്ചിരുന്നു. ഇതും ചേർത്ത് പരിശോധിക്കണമെന്നാണ് കുടുംബം പറയുന്നത്. കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബവും സ്ഥലത്തെത്തി പരിശോധന നടത്തേണ്ടി വരും. അതിനു ശേഷം മാത്രമേ ഡിഎൻഎ പരിശോധന നടത്തുകയുള്ളൂ. എത്രയും പെട്ടന്ന് തന്നെ ഡി എൻ എ പരിശോധന നടത്തും












