പേജറുകൾ പൊട്ടിത്തെറിച്ചതിന് പിന്നാലെയുണ്ടായ വാക്കി ടോക്കി സ്ഫോടന പരമ്പരയിൽ മരണസംഖ്യ 20 ആയി ഉയർന്നു. കഴിഞ്ഞദിവസം പേജറുകൾ പൊട്ടിത്തെറിച്ച് 12 പേർ മരിക്കുകയും 2,800ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വാക്കി ടോക്കികളും പൊട്ടിത്തെറിച്ചത്.
450 ലേറെ പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ഉപയോഗിച്ചിരുന്ന വാക്കി ടോക്കികളാണ് ബുധനാഴ്ച ഉച്ചയോടെ പൊട്ടിത്തെറിച്ചത്.
ഇലക്ട്രോണിക് സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യുഎൻ തീരുമാനം. ലബനോനിലെ ഇലക്ട്രോണിക് ആക്രമണമം ഉൾപ്പെടെ ചർച്ച ചെയ്യാൻ ആണ് യോഗം ചേരുന്നതെന്ന് യുഎൻ വ്യക്തമാക്കി.
