News

മാനന്തവാടിയിൽ ആദിവാസി യുവാവിനോട് ക്രൂരത; അരക്കിലോമീറ്ററോളം വാഹനത്തിൽ വലിച്ചിഴച്ചു

കൽപറ്റ മാനന്തവാടിയിൽ ആദിവാസി യുവാവിനോട് ക്രൂരത. അരക്കിലോമീറ്ററോളം വാഹനത്തിൽ വലിച്ചിഴച്ച സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. മാനന്തവാടി പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിൽ ആണ് വാക്കുതർക്കം ഉണ്ടായത്.

വിനോദസഞ്ചാരികൾ തമ്മിലുള്ള തർക്കത്തിൽ നാട്ടുകാരനായ മാതൻ ഇടപെടുകയും സംഘം പിന്നീട് മാതനെ അക്രമിക്കുകയുമായിരുന്നു. ഇന്നലെ വെെകിട്ട് 5.30 ഓടെയാണ് സംഭവം. അക്രമിസംഘം സഞ്ചരിച്ച കാർ പ്രദേശത്തെ ഒരു കടയുടെ മുന്നിൽനിർത്തുകയും അസഭ്യം പറയുകയുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പിന്നിൽ വരികയായിരുന്ന കാറിലുണ്ടായിരുന്നവരെ കല്ലെടുത്ത് അക്രമിക്കാൻ ഇവർ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ചതോടെ മാതനെ സംഘം ആക്രമിക്കുകയായിരുന്നു.

മലപ്പുറത്ത് രജിസ്റ്റർ ചെയ്ത കെ എൽ 52 എച്ച് 8733 എന്ന വാഹനത്തിലാണ് യുവാക്കൾ എത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.സംഭവത്തിൽ മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Most Popular

To Top