News

ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം; എന്നാൽ മുഖ്യ മന്ത്രിക്കെതിരെ വിമർശനമില്ല 

ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം. സി പി ഐ എം ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ മന്ത്രിമാരുടെ പേരെടുത്തു പറഞ്ഞാണ് വിമർശനം നടത്തിയിരിക്കുന്നത്. ജനങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടിട്ടുള്ള വകുപ്പുകളുടെ പ്രവർത്തനം പോരെന്നും പറഞ്ഞാണ് മന്ത്രിമാർക്കെതിരെ വിമർശനം നടത്തിയിരിക്കുന്നത്, അതെ സമയം മുഖ്യ മന്ത്രിക്കെതിരെ വലിയ വിമർശനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല

തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമായത് വകുപ്പുകളുടെ പരാജയമാണെന്നും വിമർശനം ഉയർന്നു, തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട സിപിഐഎമ്മിന്റെ പൊതുസമീപനത്തിന് എതിരാണ് എംഎൽഎമാരുടെ അഭിപ്രായം. ധന – ആരോഗ്യ വകുപ്പുകൾ സമ്പൂർണ പരാജയമാണെന്നും യോഗത്തിൽ വിമർശനം ഉയർന്നു. എന്നാൽ ഇതിനിടെ വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചുകൊണ്ടും എം ൽ എ മാർ രംഗത്തു എത്തിയിരുന്നു

മലബാറിൽ വോട്ട് കുറഞ്ഞത് വെള്ളാപ്പള്ളി കാരണമാണോയെന്ന് എച്ച് സലാം എംഎൽഎ ചോദിച്ചു. സലാമിന്റെ  ഈ അഭിപ്രായത്തെ പിന്തുണച്ച് പി പി ചിത്തരഞ്ജൻ എംഎൽഎ രംഗത്തെത്തി. കെസി വേണുഗോപാൽ മത്സരിച്ചില്ലായിരുന്നെങ്കിൽഒരുപക്ഷെ  ആലപ്പുഴയിൽ ശോഭാസുരേന്ദ്രൻ വിജയിക്കുമായിരുന്നു. ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമായിരുന്നു. എഎം ആരിഫ്  ശരിക്കും ദുർബല സ്ഥാനാർത്ഥിയാണ്. അതിനാൽ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു എന്ന് തന്നെ പറയാം . ആരിഫിന്റെ സ്ഥാനാർത്ഥിത്തത്തോടെ തോൽവിയുടെ പ്രഹരം കൂടി. ആലപ്പുഴയിൽ തോമസ് ഐസക് മത്സരിക്കണമായിരുന്നു. ജി സുധാകരനെ പോലെയുള്ളവരെ അനുനയിപ്പിക്കണമായിരുന്നു. തോൽവിയിൽ വെള്ളാപ്പള്ളിക്ക് പങ്കില്ലഎന്നും അവർ പറയുന്നു

Most Popular

To Top