ലൈംഗികാതിക്രമ കേസുകളിൽ കുടുങ്ങിയ കൊല്ലം എംഎൽഎ എം മുകേഷിനെ സംരക്ഷിച്ച് സിപിഎം. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ല എന്നാണ് പാർട്ടിയുടെ നിർദേശം.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അതിനുള്ള തെളിവുകൾ പക്കലുണ്ടെന്നുമുള്ള മുകേഷിന്റെ വാദങ്ങൾ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സമിതി യോഗത്തിലും പാർട്ടി ഒന്നടങ്കം മുകേഷിന് പിന്തുണക്കുന്നു.
ഇത്രയേറേ ആരോപണങ്ങളുയർന്നിട്ടും എം.മുകേഷ് എം.എൽ.എ.രാജിവയ്ക്കാത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണെന്ന് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
യൂത്ത് കോൺഗ്രസ് കൊല്ലത്ത് മുകേഷ് എംഎൽഎയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി . ബാരിക്കേഡ് മറികടക്കാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞതോടെയാണ് മാർച്ചിൽ സംഘർഷമുണ്ടായത്.
