News

ദിവ്യക്ക് ജാമ്യം കിട്ടാന്‍ വ്യാജ രേഖ ഉണ്ടാക്കി, ദിവ്യയെ രക്ഷിക്കാനാണ് സിപിഐഎം ശ്രമിച്ചത് – വി ഡി സതീശന്‍

ദിവ്യക്ക് ജാമ്യം കിട്ടാന്‍ വ്യാജ രേഖ ഉണ്ടാക്കി, ദിവ്യയെ രക്ഷിക്കാനാണ് സിപിഐഎം ശ്രമിച്ചതെന്നും വി ഡി സതീശന്‍. മുഖ്യമന്ത്രി ഇതിനെല്ലാം കൂട്ടുനിന്നു. ദിവ്യക്ക് ജാമ്യം ലഭിക്കാന്‍ കലക്ടറെ കൊണ്ടു മൊഴി മാറ്റിപ്പറയിപ്പിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

എഡിഎമ്മിന്റെ കുടുംബത്തെ കബളിപ്പിക്കുകയും പരിഹസിക്കുകയും അപമാനിക്കുകയുമാണ് സിപിഐഎം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാരണം കൊണ്ട് മാത്രമാണ് ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടായതെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇല്ലെങ്കില്‍ ഒരു ചുക്കും ചെയ്യില്ല. ജനങ്ങള്‍ക്കിടയില്‍ അതിശക്തമായ വികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Popular

To Top