Politics

സമ്മേളന ഫണ്ട് വെട്ടിപ്പ് കേസ്; മധു മുല്ലശ്ശേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്

സമ്മേളന ഫണ്ട് വെട്ടിപ്പ് കേസിൽ സി.പി.എം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചു. സി.പി.എം നല്‍കിയ പരാതിയില്‍ മംഗലപുരം പോലീസ് കേസടുത്തതിന് പിന്നാലെയാണ് മധുമുല്ലശ്ശേരി കോടതിയെ സമീപിച്ചത്.

മംഗലപുരം പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ഏരിയാ സെക്രട്ടറിയായിരുന്ന മധു ഏരിയാസമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയത്. തുടര്‍ന്ന് ബി.ജെ.പിയില്‍ ചേരുകയായിരുന്നു.

ഏരിയാസമ്മേളന നടത്തിപ്പിനായി മൂന്നേകാല്‍ ലക്ഷം രൂപ ലോക്കല്‍ കമ്മിറ്റി വഴി ഏരിയാ സെക്രട്ടറിയായ മധുവിന് നല്‍കിയിരുന്നു. എന്നാൽ പോത്തന്‍കോട് നടന്ന സമ്മേളത്തിന് മൈക്ക് സെറ്റ്, പന്തല്‍, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നല്‍കേണ്ട പണം നല്‍കിയില്ലെന്ന് കരാറുകാര്‍ പരാതിപ്പെട്ടതിനെ തുടർന്ന് ഏരിയാസെക്രട്ടറി ജലീല്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കി.

Most Popular

To Top