മഹാത്മാ ഗാന്ധിയെ നിന്ദിച്ച പ്രധാനമന്ത്രി മോദിക്കെതിരെ പരാതി. ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് ലൂയിത് കുമാര്‍ ബര്‍മാന്‍ ഗുവാഹത്തിയിലാണ് പരാതി നല്‍കിയത്. ഒരു പൗരനെന്ന നിലയില്‍ ഗാന്ധിയെ അപമാനിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മഹാത്മാഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയിൽ നിർമാതാവ് പറയുന്നു. എന്നാൽ പരാതിയിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്, കഴിഞ്ഞ ദിവസം മന്ത്രി പ്രസംഗത്തിനിടെ മഹാത്മാ ഗാന്ധിയെ ലോകം അറിഞ്ഞത് ഗാന്ധി സിനിമ ഇറങ്ങിയതിന് ശേഷമാണെന്ന് പറഞ്ഞത്
ഇതിനെ പലയിടത്തുനിന്നും രൂക്ഷ വിമര്ശനങ്ങളുണ്ടായി. കോൺഗ്രസും ഇന്ത്യ സഖ്യവും നിരവധി രാഷ്ട്രീയ നേതാക്കളും മോദിക്കെതിരെ വിഷയത്തിൽ രംഗത്ത് വന്നിരുന്നു. മോദിയുടെ കാർട്ടൂൺ വരച്ചാണ് കവിയും കാർട്ടൂണിസ്റ്റുമായ റഫീഖ് അഹമ്മദ് ഈ വിഷയത്തിൽ പ്രതികരിച്ചത്.












