News

ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ദില്ലിയിൽ ഉന്നതതല യോഗം ചേർന്നു 

ജമ്മു കാശ്മീരിൽ വീണ്ടും തീവൃവാദികളും, സൈനികരും തമ്മിൽ ഏറ്റുമുട്ടി. കശ്മീരിലെ ദോഡയിലാണ് ഏറ്റുമുട്ടൽ. നാല് ഭീകരർ ഒളിച്ചിരിക്കുകയും ,ക്യാപ്റ്റൻ റാങ്കിലുള്ള സൈനികൻ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചതായുമാണ് ഇപ്പോൾ റിപ്പോർട്ടുകൾ എത്തുന്നത്. ഇവിടെ സൈന്യം നിലയുറപ്പിക്കുകയും ഒപ്പം ഏറ്റുമുട്ടൽ ഇപ്പോളും തുടരുന്നതുമായാണ് റിപ്പോർട്ടുകൾ എത്തുന്നത്.ജമ്മുകാശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്താന്‍ ദില്ലിയിൽ ഉന്നത തല യോഗം ചേര്‍ന്നു.

ഈ യോഗത്തിൽ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് വിളിച്ച യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍,പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനെ, കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍  ലഫ് ജനറല്‍ പ്രതീക് ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.കശ്മീരില്‍ ഭീകരാക്രമണം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള സുരക്ഷ സാഹചര്യവും യോഗം വിലയിരുത്തി.

 

Most Popular

To Top