Film news

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ ഹസ്‌തവുമായി നടൻ; ആസിഫ് അലി

വയനാട്‌ ഉരുൾപൊട്ടലിന്റെ  പശ്ചാത്തലത്തിൽ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നടൻ  ആസിഫ് അലി ധന സഹായവുമായി എത്തിയിരിക്കുകയാണ്, എന്നാൽ താൻ കൊടുത്ത തുകയുടെ വിവരം നടൻ അറിയിച്ചിട്ടില്ല, നൽകിയ തുകയുടെ  ഭാഗം മറച്ചുവെച്ചാണ് നടൻ ഈ പോസ്റ്റ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. നടന്റെ ഈ പ്രവർത്തിയെ അനുകൂലിച്ചു നിരവധിപേരാണ് രംഗത്തു എത്തിയിരിക്കുന്നത്.

ധനസഹായം നല്‍കിയതിനൊപ്പം വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായ൦ എല്ലാവരും നൽകണമെന്നും നടൻ കുറിച്ചിട്ടുണ്ട്, വയനാടിന്‍റെ അതിജീവനത്തിനുവേണ്ടി സ്വയം സന്നദ്ധരായി ആളുകള്‍ മുന്നോട്ടുവരുന്നതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്, ആസിഫിന് പുറമെ മമ്മൂട്ടി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും  ധനസഹായം നൽകിയിരുന്നു.

കൂടാതെ മറ്റു നടന്മാരായ ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും, ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ നൽകുകയുണ്ടായി. നടന്മാരായ കമൽഹാസൻ 25 ലക്ഷവും , വിക്രം, 20 ലക്ഷവുമാണ്  നൽകിയത് , കൂടാതെ നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ഫഹദ് ഫാസിലും നസ്രിയയും ചേർന്നും 25 ലക്ഷം നൽകുകയുണ്ടായി

 

Most Popular

To Top