ഇപ്പോൾ പ്രതികൂട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ! ഈ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നിൽ മുഖ്യമന്ത്രീയുടെ ധര്ഷ്ട്യം. ഈ തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് സി പി ഐ യുടെ തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കൗൺസിലുകൾ, തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും ധാർഷ്ട്യത്തോടെയുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തേയും നേതാക്കൾ വിമർശിച്ചു. ബി.ജെ.പി.യുടെ വളർച്ച ഗൗരവമായി കാണണമെന്നും യോഗത്തിൽ പറയുന്നുണ്ട്.
ഈ തെരഞ്ഞെടുപ്പിന് മുൻപ് പൗരത്വനിയമത്തെ സാക്ഷിയാക്കി നടത്തിയ യോഗങ്ങളിൽ എല്ലാ ജില്ലകളിലും മുസ്‌ലിം സമുദായത്തെ മാത്രം പ്രീണിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയിരുന്നത്. എന്നാലോ ഈ സമുദായത്തിന്റെ വോട്ടുകളും എൽ ഡി എഫ് നെ ലഭിച്ചതുമില്ല. അതുപോലെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള സമുദായങ്ങൾ എൽ ഡി എഫിൽ നിന്നും അകലുകയും ചെയ്യ്തു
എൽ.ഡി.എഫിന് മേൽക്കൈയുണ്ടായിരുന്ന പല ബൂത്തുകളിലും ബി.ജെ.പി.ക്ക് വോട്ട് കൂടിയിട്ടുണ്ട്. ഇത് പരിശോധിക്കണം. സർക്കാർ പുനർവിചിന്തനം ചെയ്യണം.എൽ.ഡി.എഫിന് വേണ്ടത് എല്ലാ മതങ്ങളേയും സമുദായങ്ങളേയും ഒരുമിച്ച് കൊണ്ടു പോകേണ്ട അനുരഞ്ജനത്തിന്റെ വഴിയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
