കാലഘട്ടത്തിനനുസരിച്ചു കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോളനിലവാരത്തിലുള്ള ഹബ്ബാക്കി മാറ്റാൻ തീരുമാനം ഉണ്ടെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ, ഇതുകൊണ്ടു തന്നെയാണ് നാലുവർഷം ബിരുദ കോഴ്‌സുകൾക്ക് തുടക്കം കുറിച്ചത്. പഠനത്തിനോടൊപ്പം ജോലിയും നൈപുണ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകൾ തെരഞ്ഞെടുക്കാനും വിദ്യാർത്ഥികൾക്ക് സാധിക്കുന്നത്.
ഇപ്പോൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാർത്ഥികൾ വിവിധ സർവ്വകലാശാലയിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം വ്യവസായ, തൊഴില്‍ സൗഹൃദ അന്തരീക്ഷം മെച്ചപ്പെട്ട സംസ്ഥാനമായും കേരളം മാറി. ആദ്യ ജന്‍ എ ഐ കോണ്‍ക്ലേവ് സംസ്ഥാന സര്‍ക്കാര്‍ ഐ ബി എമ്മുമായി സഹകരിച്ച് സംഘടിപ്പിച്ചു. ടോറസ്, മഹീന്ദ്ര, എയര്‍ ബസ് തുടങ്ങിയ വിവിധ കമ്പനികള്‍ കേരളത്തില്‍ നിക്ഷേപത്തിന് സന്നദ്ധരായത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. നൂതന സംരംഭങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി സമഗ്ര സ്റ്റാര്‍ട്ടപ്പ് നയത്തിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ എന്ന ലക്ഷ്യം നേടും.
തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളേജ് ഇത്തരം അക്കാദമിക നവീകരണത്തിനായ് ഇപ്പോൾ ശ്രമിക്കുകയാണ്, നിരവധി പ്രതിഭകളെ സൃഷ്ട്ടിച്ച കലാലയമാണ് തിരുവനന്തപുരം ആർട്സ് കോളേജ്. ഇന്ന് അതിനൂതനമായ വിവിധ കോഴ്സുകളും പ്രഗല്‍ഭരായ അധ്യാപകരുമുള്‍പ്പെടുന്ന ആര്‍ട്സ് കോളേജ് അക്കാദമിക കലാ, കായികനേട്ടങ്ങളിലും മികച്ച മാതൃക ആണ്സൃ ഷ്ടിക്കുന്നത്, കേരളത്തെ വിജ്ഞാനാധിഷ്ഠിത നൂതന സമൂഹമായി മാറ്റുന്നതിന് നമ്മൾക്ക് ഒന്നിച്ചണിനിരക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
