News

സംസ്ഥാനത്ത് ശക്‌തമായ  മഴക്ക് സാധ്യത! രണ്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് 

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ഇന്ന് രണ്ട് ജില്ലകളിലാണ്  യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . കണ്ണൂർ ,കാസർഗോഡ് എന്നി രണ്ടു  ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കൂടാതെ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ്  കാലാവസ്ഥ വകുപ്പ് അറിയിച്ചത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യത, വരും ദിവസങ്ങളിൽ മധ്യ വടക്കൻ ജില്ലകളിലാകും ശക്തമായ മഴ ലഭിക്കുക, മലയോര തീരദേശ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കർണാടക തീരങ്ങളിൽ 21 വരെ മത്സ്യബന്ധനം നടത്തരുതെന്നും നിർദ്ദേശമുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top