സിബിഎസ്‌ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. 86.98 വിജയ ശതമാനം. തിരുവനന്തപുരം മേഖലയില്‍ 99.99 ശതമാനം വിജയം രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തേതിൽ നിന്ന് 0.65 ശതമാനമാണ് വര്‍ദ്ധന.
വിജയവാഡ 99.04 ശതമാനവും ചെന്നൈ 98.47 ശതമാനവും ബെംഗളൂരു 96.95 ശതമാനവുമാണ് വിജയം. മികച്ച രീതിയിൽ പരീക്ഷ പൂർത്തിയാക്കാൻ സാധിച്ചെന്നും ഫലം പ്രതീക്ഷിച്ചതുപോലെ പ്രഖ്യാപിക്കാൻ കഴിഞ്ഞെന്നുമാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്.
റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ ഫലങ്ങൾ പരിശോധിക്കാൻ കഴിയും. cbceresultsnic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാവുന്നതാണ്.
1633730 വിദ്യാർത്ഥികൾ ഈ വർഷത്തെ 12-ാം ക്ലാസ് ബോർഡ് പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്തു, അവരിൽ 1621224 പേർ പരീക്ഷ എഴുതുകയും 1426420 പേർ വിജയിക്കുകയും ചെയ്തതായി ബോർഡ് അറിയിച്ചു. 91 ശതമാനം പെണ്‍കുട്ടികള്‍ വിജയം കൈവരിച്ചു.












