കെ എസ് ഹരിഹരൻ ഒരു സമ്മേളനത്തിനിടയിൽ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവന വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടു ദിവസം മുൻപ് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിനിടയിലാണ് ശൈലജ ടീച്ചർക്കെതിരെ ഹരിഹരൻ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയത്. ഇപ്പോഴിതാ ഹരിഹരനെതിരെ വടകര പോലീസ് കേസ് എടുത്തിരിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഹരിഹരന്റെ ഈ പ്രസ്താവന വിവാദമായി എങ്കിലും ഇപ്പോൾ മഹിള അസോസിയേഷന്‍ നേതാവ് പുഷ്പദ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കോൺഗ്രസ്സിലെ തന്നെ മറ്റു ഉയർന്ന നേതാക്കളും പങ്കെടുത്ത സമ്മേളനത്തെ പ്രസംഗിക്കുകയായിരുന്നു ഹരിഹരൻ തന്റെ പ്രസംഗത്തിനിടയിൽ ആണ് ഇത്തരം ഒരു പരാമർശം നടത്തിയത്. ‘ടീച്ചറുടെ പോണ്‍ വീഡിയോയൊക്കെ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസ്സിലാകും’ എന്നായിരുന്നു ഹരിഹരന്റെ പരാമര്‍ശം. സംഭവം വിവാദമായി എന്ന് മനസ്സിലായപ്പോൾ ഹരിഹരൻ മാപ്പപേക്ഷയുമായി രംഗത്ത് വരുകയും ചെയ്തിരുന്നു.












