വ്യാജ ആരോപണശരങ്ങൾ ഉന്നയിക്കുന്ന കാനഡയ്‌ക്കെതിരെ ശക്തമായ നടപടിയുമായി ഇന്ത്യ. കാനഡ സർക്കാർ ഉദ്യോഗസ്ഥനെ ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. കൈമാറേണ്ടവരുടെ പട്ടികയിൽ കനേഡിയൻ ബോർഡർ സർവീസ് ഉദ്യോഗസ്ഥൻ സന്ദീപ് സിംഗ് സിദ്ദുവിനെയാണ് ഉൾപ്പെടുത്തിയത്.
സന്ദീപ് സിംഗ് സിദ്ദു നിരോധിത സംഘടനയായ ഇൻ്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ അംഗവുമാണ്. പഞ്ചാബ് കേന്ദ്രീകരിച്ച് ഭീകരവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നത് സിദ്ദുവാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2020-ൽ ബൽവീന്ദർ സിംഗ് സന്ധുവിന്റെ കൊലപാതകത്തിലും സന്ദീപ് സിംഗ് സിദ്ദുവിനെ പങ്കുണ്ടെന്നാണ് ആരോപണം.
സണ്ണി ടൊറൻ്റോയും പാകിസ്താനിൽ അഭയം പ്രാപിച്ച ഭീകരൻ ലഖ്ബീർ സിംഗ് റോഡും ഉൾപ്പെടെ കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ പ്രവർത്തകരാണ് സന്ധുവിന്റെ കൊലപാതകത്തിന്റെ സൂത്രധാരനെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അവകാശപ്പെടുന്നു.
