തലശേരിയിൽ ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങ എടുക്കാൻ കയറിയ 85 കാരൻ ബോംബ് സ്‌ഫോടനത്തിൽ മരിച്ച സംഭവം സഭയിൽ ഉന്നയിച്ച പ്രതിപക്ഷം , സി പി എം നെ ചിഹ്നം പോയാൽ എ കെ ബാലൻ പറഞ്ഞതുപ്പോലെ ഈനാംപേച്ചിയും, മരപ്പട്ടിയും വേണ്ട ബോംബ് മതിയെന്ന് പരിഹസിച്ചു സണ്ണി ജോസഫ് എം എൽ എ. കൂടാതെ ദുരൂഹ സാഹചര്യത്തിൽ കാണുന്ന സ്റ്റീൽ പാത്രങ്ങൾ ആരും തുറന്നു നോക്കരുതെന്ന് നിർദേശം നൽകണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പരിഹസിച്ചു
ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ കയറി തേങ്ങാ എടുക്കാൻ നോക്കിയതും കൈയിലുരുന്നത് പൊട്ടി. എന്തിന് മുഖം പോലുമുണ്ടായില്ല. പാർട്ടിയിലെ രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷമാണ് ബോംബ് നിർമ്മാണത്തിന് പിന്നിൽ , സ്വന്തം പാർട്ടിക്കുവേണ്ടി ഉണ്ടാക്കിയതാണ് ഈ ബോംബ് സതീശൻ പറയുന്നു, ആ വൃദ്ധൻ മരിച്ചത് ദൗർഭാഗ്യമെന്ന് മന്ത്രി പിണറായി പറയുകയും ചെയ്യ്തു, ഈ ബോംബ് നിർമാണത്തിൽ മുഖം നോക്കാതെ കർശനമായ നടപടി ഉണ്ടകുമെന്നും അദ്ദേഹം പറഞ്ഞു
