അനിശ്ചിതകാല സമരത്തിലുള്ള മുനമ്പം നിവാസികൾക്ക് പിന്തുണയുമായി ബി ജെ പി.മുനമ്പം സ്വദേശികളായ 600 ഓളം കുടുംബങ്ങൾ അതിജീവനത്തിനായി പോരാടുകയാണ്. 1954 ഇൽ നിയമം നിലവിൽ വരുന്നതിനു മുൻപ് തന്നെ പൂർവികരായ മുനമ്പം സ്വദേശികൾ തങ്ങളുടെ ഭൂമി കൈവശപ്പെടുത്തിയിരുന്നു. പിന്നീടാണ് വക്കഫ് നിയമം നിലവിൽ വരുന്നത്. ഇപ്പോൾ മൽസ്യത്തൊഴിലാളികൾ അടക്കം വരുന്ന മുനമ്പം സ്വദേശികൾക്കു സ്വന്തമായി അവകാശപ്പെടാൻ ഒരു തുണ്ട് ഭൂമി പോലും ഇല്ലാതാകുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.
തീരദേശ നിവാസികളായ അറുന്നൂറോളം കുടുംബങ്ങളാണ് ഇതിനെതിരെ അനിശ്ചിതകാല സത്യാഗ്രഹത്തിൽ കഴിയുന്നത്. മുനമ്പം വിഷയത്തിൽ സി പി എം ന്റെ ഔദ്യോഗിക പിന്തുണ പ്രഖ്യാപനങ്ങൾ നടന്നിട്ടില്ലെങ്കിലും വക്കഫ് ബോർഡ് നടത്തുന്ന അവകാശവാദത്തിനെതിരെ ,മുനമ്പം ചെറായി എന്നീ തീരദേശഗ്രാമത്തിൽ നടന്നുകൊണ്ടിരിക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് യൂ ഡി ഫ് പാർട്ടി വൃത്തങ്ങൾ പിന്തുണ അറിയിക്കുന്നുണ്ട്.
തീരദേശ നിവാസികൾക്ക് കേന്ദ്രത്തിന്റെ പിന്തുണയുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി രംഗത്തുവന്നിരുന്നു. ശനിയാഴ്ച സർക്കാർ സെക്രട്ടേറിയറ്റ്നു മുൻപിൽ ബി ജെ പി ന്യുനപക്ഷ മോർച്ച സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ബി ജെ പി യുടെ ഏക എം പി യും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ സന്ദർശനത്തിലൂടെ ബി ജെ പി യുടെ പൂർണ പിന്തുണ മുനമ്പം നിവാസികൾക്ക് ഉറപ്പുനല്കുകയാണ്.
