News

ബംഗാളിൽ വനിതാ ബിജെപി നേതാവ് കൊല്ലപ്പെട്ടു

ബംഗാളിലെ വനിതാ ബിജെപി നേതാവ് കൊല്ലപ്പെട്ടു. നന്ദിഗ്രാമില്‍ ആണ് സംഭവം നടക്കുന്നത്. രതിബാല അർഹി എന്ന 38 കാരിയാണ് ബുധനാഴ്ച രാത്രി കൊല്ലപ്പെട്ടത്. ഇവർക്ക് ഒപ്പം നിരവധി ബിജെപി പ്രവർത്തകർക്കു പരിക്കേറ്റു. ഇതിൽ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്.
വനിതാ നേതാവ് മരണപെട്ടതോടെ ബി ജെ പി പ്രവർത്തകർ പ്രതിക്ഷേധവുമായി രംഗത്തിറങ്ങി. ഇതോടെ അന്തരീക്ഷം കൂടുതൽ അക്രമാസക്തമായി മാറുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പിന്തുണയുള്ള ക്രിമിനലുകളാണ് രതിബാലയെ കൊന്നതെന്ന് ആണ് ബി ജെ പി ആരോപിക്കുന്നത്. നാളെ തെരഞ്ഞെടുപ്പു നടക്കുന്ന താംലുക് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാനു നന്ദിഗ്രാം.
എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ടു ആരെയും ഇത് വരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇവിടെ ആദ്യം ബി ജെ പി ബന്ദിന് ആഹ്വാനം ചെയ്തുവെങ്കിലും പിന്നീട് ബന്ദ് പിൻവലിക്കുകയായിരുന്നു. നന്ദിഗ്രാമിൽ വലിയ പ്രതിക്ഷേതങ്ങൾ ആണ് ബി ജെ പി പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്നത്. പോലീസ് പോലീസിന്‍റെയും ആർഎഎഫിന്‍റെയും വൻ സംഘത്തെ തന്നെ പ്രദേശത്തു നിരീക്ഷണത്തിന് ഏർപ്പെടുത്തിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top